സന്തോഷ് ട്രോഫി; ഡൽഹിയെ മൂന്ന് ​ഗോളിന് തൂത്തുവാരി കേരളം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ഡൽഹിക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം തങ്ങളുടെ കരുത്ത് തെളിയിച്ചത്. ഞായറാഴ്ച വൈകീട്ട് ഹൈദരാബാദിലെ ഡെക്കാൻ അരീനയിലായിരുന്നു മത്സരം.

കേരളത്തിനായി നസീബ് റഹ്മാൻ(16), ജോസഫ് ജസ്റ്റിൻ(31), ടി. ഷിജിൻ(40) എന്നിവർ ഗോൾ നേടി. പതിവുപോലെ 5-4-1 ശൈലിയിൽ തന്നെയാണ് കോച്ച് ബിബി തോമസ് കേരളത്തെ ഇറക്കിയത്. എന്നാൽ, സ്ട്രൈക്കർ മുഹമ്മദ് അജ്സലിനു പകരം ടി. ഷിജിനും മുഹമ്മദ് റോഷലിനു പകരം നിജോ ഗിൽബർട്ടും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച കേരളത്തെ സംബന്ധിച്ച് ഞായറാഴ്ച സമ്മർദമില്ലാത്ത പോരാട്ടമായിരുന്നു. ലക്ഷ്യം ​ഗ്രൂപ്പ് ജേതാക്കളായുള്ള ക്വാർട്ടർ പ്രവേശനം മാത്രം. 24-ന്‌ തമിഴ്നാടിനെതിരെയാണ് ഗ്രൂപ്പിൽ കേരളത്തിന്റെ അവസാന മത്സരം. കേരളത്തിനോട് പരാജയപ്പെട്ടതോടെ ക്വാർട്ടർ പ്രവേശനത്തിന് ഡൽഹിക്ക് ​ഇനിയും കാത്തിരിക്കേണ്ടി വരും.

Related Posts

പഹൽ​ഗാം ഭീകരാക്രമണം; ഏഷ്യൻ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. മേയ് 28-ന് ജിന്ന കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി 22 കളിക്കാര്‍…

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ​ഗാം​ഗുലി

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *