ഇസ്രയേൽ വ്യോമാക്രമണം; ​ഗാസയിൽ 26 മരണം

  • world
  • December 27, 2024

ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തി‍ൽ 5 പലസ്തീൻ മാധ്യമപ്രവർത്തകരടക്കം 26പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ നുസ്രത്ത് അഭയാർഥി ക്യാംപിലെ അൽ അവ്ദ ആശുപത്രിക്കു പുറത്തു വാഹനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടതെന്ന് ഗാസ അധികൃതർ അറിയിച്ചു.

അൽ ഖുദ്സ് ടുഡെ ചാനൽ ജീവനക്കാരാണ് ഇവർ. എന്നാൽ കൊല്ലപ്പെട്ടതു മാധ്യമപ്രവർത്തകരെല്ലെന്നും വേഷം മാറിയെത്തിയ ഇസ്‌ലാമിക് ജിഹാദ് പ്രവർത്തകരാണെന്നും ഇവരുടെ പേരുകൾ ഉദ്ധരിച്ചുകൊണ്ട് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ഇറാന്റെ പിന്തുണയുള്ള ഇസ്‌ലാമിക് ജിഹാദ്, ഹമാസിന്റെ കൂട്ടാളികളായി ഇസ്രയേലിനെതിരെ പോരാട്ടത്തിലാണ്. 2023 ഒക്ടോബറിൽ യുദ്ധം തുടങ്ങിയതിനു ശേഷം ഇതുവരെ 190 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി പലസ്തീൻ ജേണലിസ്റ്റ് യൂണിയൻ പറഞ്ഞു.

അതേസമയം, വെടിനിർത്തൽ കരാർ യാഥാർഥ്യമാകാത്തതിനച്ചൊല്ലി ഇസ്രയേലും ഹമാസും പരസ്പരം പഴി ചാരുന്നതു തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 45,300 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.

യെമനിലെ ഹൂതികൾക്കെതിരെ വ്യാഴാഴ്ചയും ഇസ്രയേൽ വ്യോമാക്രണം നടത്തി. സനാ, ഹൊദെയ്ദ നഗരങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഹമാസും ഹിസ്ബുല്ലയും അസദും പഠിച്ച പാഠം ഹൂതികളും പഠിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *