പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

  • india
  • December 27, 2024

ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. ബസ്സിൽ 20-ലധികം യാത്രക്കാരുണ്ടായിരുന്നു. എൻ.ഡി.ആർ.എഫ് സംഘത്തിന്റേയും പോലീസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കുന്നുണ്ട്.

അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി ബട്ടിൻഡ അർബൻ എം.എൽ.എ. ജഗ്രൂപ് സിങ് ഗിൽ അറിയിച്ചു. 18 യാത്രക്കാർ നിലവിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയതായും ​ഗിൽ കൂട്ടിച്ചേർത്തു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *