ഐ ആം കാതലൻ ഒടിടിയിലേക്ക്; മനോരമ മാക്സിൽ പ്രദർശനത്തിന് എത്തും

പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ​ഗിരീഷ് എഡിയും നസ്ലെനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ ആം കാതലൻ. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാകും ചിത്രം പ്രദർശനത്തിന് എത്തുക. ജനുവരി മൂന്നിന് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അതേസമയം, തിയേറ്ററിൽ ചിത്രത്തിന് വേണ്ടത്ര ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.

ചിത്രത്തിൽ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​ഗിരീഷ് എഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സജിൻ ചെറുകയിലാണ്. സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം.

Related Posts

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…

Leave a Reply

Your email address will not be published. Required fields are marked *