ഉത്തർപ്രദേശിൽ കർഷക റാലി സംഘടിപ്പിക്കാൻ കോൺ​ഗ്രസ്

ലഖ്നൗ: ഉത്തർപ്രദേശിൽ കർഷകരുടെ റാലി സംഘടിപ്പിക്കാൻ ഒരുങ്ങി കോൺ​ഗ്രസ്. ‘കിസാൻ മസ്ദൂർ സമ്മാൻ ഏവം ന്യായ് യാത്ര’ എന്ന പേരിലാകും സംസ്ഥാനമൊട്ടാകെ റാലി സംഘടിപ്പിക്കുക. ജനുവരി 18 ന് ആരംഭിക്കുന്ന യാത്രയിൽ യുപിയിലെ ഓരോ ജില്ലയിൽ നിന്നുമുള്ള കർഷകരെ സംഘടിപ്പിക്കാനാണ് നീക്കം.

കോൺഗ്രസിന്റെ കർഷക സംഘടനയായ ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് ആണ് റാലി സംഘടിപ്പിക്കുന്നത്. റാലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരമെന്ന് അജയ് റായ് പറഞ്ഞു.

‘കർഷകസമരത്തിന്റെ സമയത്ത് കേന്ദ്രസർക്കാർ താങ്ങുവില ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോളാകട്ടെ, സർക്കാർ അതിൽ മൗനം പാലിക്കുകയാണ്. ഉത്തർ പ്രദേശിലെ ഓരോ ജില്ലയിലും ഈ റാലി സംഘടിപ്പിക്കാനാണ് നീക്കം’ എന്ന് ഓൾ ഇന്ത്യ കിസാൻ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷൻ അഖിലേഷ് ശുക്ല പറഞ്ഞു. ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കർഷകരെ തിരഞ്ഞെടുത്ത്, 75 ജില്ലകളിൽ നിന്നായി 22,500 കർഷകരെ പങ്കെടുപ്പിച്ച് മഹാസമ്മേളനം നടത്തുമെന്നും അഖിലേഷ് ശുക്ല പറഞ്ഞു.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *