സുപ്രധാന പ്രതിരോധ കരാറിനായി കൈകോർത്ത് ഇന്ത്യയും ഫ്രാൻസും; 26 റഫേൽ ജെറ്റുകളും 3 സ്കോർപീൻ അന്തർവാഹിനികളും

ദില്ലി: ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. 26 റഫേൽ ജെറ്റുകൾക്കും 3 സ്കോർപീൻ അന്തർവാഹിനികൾക്കുമാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറാകുന്നത്. 10 ബില്യൺ ഡോളറിൻറെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ അടുത്ത മാസത്തെ ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം.

22 സിംഗിൾ സീറ്റർ എം ജെറ്റുകളും നാല് ഇരട്ട സീറ്റുള്ള ട്രെയിനറുകളും ഉൾപ്പെടുന്നതാണ് റഫേൽ കരാർ. കരാറിനായുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി നേരത്തെ വ്യക്തിമാക്കിയിരുന്നു. നേരത്തെ കരാറിലേർപ്പെട്ട ആറ് അന്തർവാഹിനികളിൽ അഞ്ചെണ്ണം ഇതിനകം കൈമാറിയിട്ടുണ്ട്. അവസാനത്തേതായ വാഗ്ഷീർ ജനുവരി 15 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ കമ്മീഷൻ ചെയ്യും. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്, ഫ്രാൻസിൻറെ നേവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവ നിർമ്മിച്ചത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആക്ഷൻ ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ് സന്ദർശിക്കുന്നത്. ഫെബ്രുവരി 10, 11 തിയ്യതികളിലാണ് ഉച്ചകോടി.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *