
ശ്രീനഗർ: ജമ്മുവിനെ കശ്മീരുമായി ബന്ധിപ്പിച്ചുള്ള പുതിയ വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. എട്ട് കോച്ചുള്ള പ്രത്യേക ട്രെയിനാണ് സർവീസ് ആരംഭിക്കുന്നത്. ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്സ്പ്രസ് കത്രയ്ക്കും ശ്രീനഗറിനും ഇടയില്‍ ആകും സർവീസ് നടത്തുക. കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ കത്ര-ബനിഹാല്‍ സെക്ഷനില്‍ അന്തിമപരിശോധന തുടങ്ങി.
കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിന്റെ സുപ്രധാന ഘട്ടമാണിത്. കേബിള്‍ നിര്‍മിത അന്‍ജി പാലത്തില്‍ ഭാരപരിശോധനയും പൂര്‍ത്തിയായി. ലോകത്ത് ഏറ്റവും ഉയരമുള്ള ചെനാബ് ആര്‍ച്ച് പാലം നേരത്തേ സജ്ജമാക്കി. പാളത്തിലെ മഞ്ഞുവീഴ്ച മാറ്റാന്‍ പ്രത്യേക വണ്ടി മുന്നില്‍ ആദ്യം ഓടിക്കും. ഹിമാലയന്‍ ഭൂപ്രദേശങ്ങള്‍ ഭൂകമ്പ അപകടസാധ്യത വരുന്നതിനാല്‍ പ്രത്യേക ഭൂചലന നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
കശ്മീരില്‍ ഓടുന്ന എട്ട് കോച്ച് വന്ദേഭാരത് രാജ്യത്തെ മറ്റു വന്ദേ ഭാരതുകളില്‍നിന്ന് വ്യത്യസ്തമാണ്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ആണ് ഈ ട്രെയിനും നിർമിച്ചിരിക്കുന്നത്.