ലൈംഗിക അധിക്ഷേപക്കേസ് ; ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ച് ബോബി ചെമ്മണ്ണൂർ

കൊച്ചി: ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം.

എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണമടക്കം തേടേണ്ടതിനാല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനാണ് സാധ്യതയെന്നാണ് വിവരം. കാക്കനാട് ജില്ലാ ജയിലിലാണ് നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത്. ബോബിയെ എത്രയും വേഗം പുറത്തിറക്കാനുള്ള നീക്കങ്ങളാണ് അഭിഭാഷകര്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

Related Posts

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

Leave a Reply

Your email address will not be published. Required fields are marked *