കുംഭമേളയിലെ അപകടം; ഒരു മാസത്തിനകം ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

പ്രയാ​ഗ്‍രാജ്: മഹാകുഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ഒരു മാസത്തിനകം ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദർശിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദേശം നൽകി. ഇതിന്റെ ഭാ​ഗമായി മൂന്നംഗ സംഘം ഇന്ന് പോലീസിൽ നിന്ന് വിവരങ്ങൾ തേടും. കൂടാതെ പൊലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും.

ദുരന്തം വലിയ പാഠമാണെന്നായിരുന്നു മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രതികരണം. ഭക്തർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി നടപടികൾ എടുക്കണമെന്നും നിർദേശമുണ്ട്. കുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരിൽ 5 പേരെ തിരിച്ചറിയാൻ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും. അതേ സമയം ജുഡീഷ്യൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്നും സംഭവത്തിലെ പ്രതി സർക്കാരാണെന്നും പ്രതിപക്ഷം വിമർശിച്ചു.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *