
ദില്ലി: കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാർലമെൻറിൽ ശക്തമായ പ്രതിഷേധമുയർത്താൻ ഒരുങ്ങി പ്രതിപക്ഷം. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.
അതേസമയം, സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും ഭരണപക്ഷം ഉയർത്തുക. വഖഫ് ഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്ററി റിപ്പോർട്ട് ഈയാഴ്ച തന്നെ ലോക്സഭയിൽ വരാനാണ് സാധ്യത. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ബിൽ പാസാക്കാനാണ് കേന്ദ്ര നീക്കം.