ഓൺലൈനിലൂടെ അനുയായികളെ അഭിസംബോധന ചെയ്ത് ഹസീന; ഇന്ത്യയെ കടുത്ത പ്രതിഷേധമറിയിച്ച് ബം​ഗ്ലാദേശ്

ധാക്ക: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകൾക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ധാക്ക. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണർക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് ഹസീനയെ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ബംഗ്ലാദേശ്, ഇന്ത്യയോട് അഭ്യർഥിച്ചു.

ബംഗ്ലാദേശിലെ തന്റെ അനുയായികളെ ഇന്ത്യയിലിരുന്ന് ഹസീന ഓൺലൈനിൽ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് ധാക്കയുടെ പ്രതികരണം. ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രസ്താവനകൾ ബംഗ്ലാദേശ് വിരുദ്ധ പ്രവർത്തനമാണെന്ന് പ്രതിഷേധക്കുറിപ്പിൽ ധാക്ക പറയുന്നുണ്ട്. ബംഗ്ലാദേശിലെ നിലവിലെ സർക്കാരിനെതിരേ പ്രതിരോധം ആസൂത്രണം ചെയ്യാനും തന്റെ അനുയായികളോട് ഹസീന ആവശ്യപ്പെട്ടിരുന്നു.

ഹസീനയുടെ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ ജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കുന്നതിൽ കടുത്ത ആശങ്കയും നിരാശയും ബംഗ്ലാദേശ് പ്രതിഷേധക്കുറിപ്പിൽ പ്രകടിപ്പിക്കുന്നുണ്ട്. ഹസീന, അനുയായികളെ അഭിസംബോധന ചെയ്ത സമയത്ത്, അവരുടെ പിതാവും ബംഗ്ലാദേശ് സ്ഥാപകനുമായ മുജിബുർ റഹ്‌മാന്റെ ധാക്കയിലെ വസതിക്ക് ഒരുകൂട്ടം പ്രതിഷേധക്കാർ തീയിട്ടിരുന്നു. ആഭ്യന്തര സംഘർഷത്തിന് പിന്നാലെ നാടുവിട്ട ഹസീന, 2024 ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ ഇന്ത്യയിലാണ് കഴിയുന്നത്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *