ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 23 പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ കുട്ടികൾ ഉൾപ്പെടെ 45 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്.

ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും ആവശ്യമെങ്കിൽ എയർ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിർദേശം നൽകി.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *