കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി മെറ്റ; 3000 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം മൂവായിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം മെഷീന്‍ ലേണിങ് എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ തൊഴിലാളികളെ ഇത് ബാധിക്കുമെങ്കിലും പ്രാദേശിക തൊഴില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്, ഫെബ്രുവരി 11-നും 18-നും ഇടയില്‍ ജീവനക്കാര്‍ക്ക് ലഭിച്ചേക്കുമെന്നാണ് വിവരം. യു.എസിലെ ജീവനക്കാര്‍ക്ക് പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അറിയിപ്പ് ലഭിക്കുക. പ്രകടനത്തില്‍ പിന്നാക്കം നില്‍ക്കുന്ന അഞ്ചുശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞമാസം കമ്പനി പറഞ്ഞിരുന്നു.

Related Posts

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം; സ്റ്റാർലിങ്കിന് അനുമതി ഉടൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി സ്റ്റാർലിങ്കിന് ഉടൻ നൽകിയേക്കും. ഇന്ത്യൻ ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡൽ ഏജൻസിയായ ഇൻ-സ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ), സ്റ്റാർലിങ്കിന് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ ഇന്റർനെറ്റ്…

ഇന്ത്യ-പാക് സംഘർഷം; സൈബർ ആക്രമണത്തിന് സാധ്യത, ജാ​ഗ്രതാ നിർദേശം

മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ്…

Leave a Reply

Your email address will not be published. Required fields are marked *