വീണ്ടും കുതിച്ച് സ്വർണവില; 63,500 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപയായിരുന്നു കുറഞ്ഞിരുന്നത്. എന്നാൽ ഇന്ന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 63,520 രൂപയായി ഉയർന്നു. ഗ്രാമിനും ആനുപാതികമായി വില കൂടി. 50 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 7940 രൂപയായി.

വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം സ്വർണവിലയിൽ 800 രൂപ ഇടിഞ്ഞത്. കഴിഞ്ഞ മാസം 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾ കൊണ്ടുതന്നെ 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

Related Posts

12 ശതമാനം നിരക്ക് ഒഴിവാക്കി; ജിഎസ്ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കും

മുംബൈ: നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഈ വിഭാഗത്തിൽ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം,…

വീണ്ടും കുതിച്ചുക്കയറി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 1760 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്. ഈ മാസം രണ്ടാം വാരത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *