ചെറുവത്തൂർ: സിനിമ നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. കുഞ്ചാക്കോ ബോബൻ ചിത്രം “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻറെ വേഷം അവതരിപ്പിച്ചത് കുഞ്ഞിക്കണ്ണനാണ്. നാടകത്തിലൂടെയായിരുന്നു അഭിനയ ജീവിതം ആരംഭിച്ചത്. ഒട്ടനവധി നാടകങ്ങളിലും അഭിനയിച്ച കുഞ്ഞിക്കണ്ണൻ സംവിധായകനായും തിളങ്ങിയിട്ടുണ്ട്.
കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…