സ്കൈപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്; മേയ് മാസത്തോടെ നിർത്തലാക്കും

ന്യൂഡൽഹി: വീഡിയോ കോളിങ് സംവിധാനമായ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. മേയ് മാസത്തോടെ സ്കൈപ്പിന്റെ സേവനം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സ്കൈപ്പ് സേവനം ഉപയോ​ഗിക്കുന്നത്.
ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റ് ടീംസ് (മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത, ചില ആപ്പുകൾ ഒരുമിച്ച് ലഭ്യമാകുന്ന സംവിധാനം) അക്കൗണ്ടിൽ സൈൻ ഇൻ ചെയ്താൽ തുടർന്നും ചാറ്റും കോൺടാക്ടുകളും ലഭ്യമാകുമെന്ന് എക്‌സിലൂടെ മൈക്രോസോഫ്റ്റ് അറിയിച്ചു.

2003-ൽ പ്രവർത്തനം ആരംഭിച്ച് സ്‌കൈപ്പിനെ 2011-ലാണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ പോലുള്ളവ പ്രചാരത്തിൽ വന്നതോടെ സ്‌കൈപ്പിന്റെ ജനപ്രീതി കുറഞ്ഞു. 2017-ൽ മൈക്രോസോഫ്റ്റ് സ്‌കൈപ്പിന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലംകണ്ടില്ല. സ്‌കൈപ്പിന്റെ എതിരാളികളായ സ്‌നാപ്പ്ചാറ്റിന് സമാനമായ മാറ്റങ്ങളാണ് അന്ന് കൊണ്ടുവന്നിരുന്നത്.

സ്‌കൈപ്പിന്റെ അടച്ചുപൂട്ടൽ പ്രഖ്യാപനം വന്നതോടെ മൈക്രോസോഫ്റ്റ് കമ്പനിയുടെ കൊളാബറേറ്റീവ് ആപ്പ്‌സ് ആൻഡ് പ്ലാറ്റ്‌ഫോംസ് പ്രസിഡന്റിന്റെ ചുമതല നിർവഹിച്ചിരുന്ന ജെഫ് ടെപ്പറിന്റെ ഒരു ബ്ലോഗ് പോസ്റ്റും കമ്പനി പങ്കുവെച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് ടീംസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് ഇനിയുണ്ടാവുക എന്ന് ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ‘മൈക്രോസോഫ്റ്റ് ടീംസിലൂടെ ഉപയോക്താകൾക്ക് സ്‌കൈപ്പിൽ അവർ ഉപയോഗിച്ചിരുന്ന സേവനങ്ങൾ ലഭ്യമാകും. ഗ്രൂപ്പ് കോൾ, വൺ ഓൺ വൺ കോൾ, മെസേജ്, ഫയൽ ഷെയറിങ് തുടങ്ങിയവ എല്ലാം ലഭ്യമാകും’, ജെഫ് ടെപ്പർ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

സ്‌കൈപ്പിന്റെ ചില സേവനങ്ങൾക്ക് പണം നൽകിയവർക്ക് അതിന്റെ കാലാവധി അവസാനിക്കുന്നതുവരെ സേവനങ്ങൾ ലഭ്യമാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുന്നതോടെ രണ്ട് നിർദേശങ്ങളാണ് മൈക്രോസോഫ്റ്റ് ഉപയോക്താകൾക്കായി മുന്നോട്ടുവെയ്ക്കുന്നത്. ഒന്ന് മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറുക, അല്ലെങ്കിൽ സ്‌കൈപ്പ് ഡേറ്റ എല്ലാം എക്‌സ്‌പോർട്ട് ചെയ്ത് സൂക്ഷിക്കുക.

Related Posts

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം; സ്റ്റാർലിങ്കിന് അനുമതി ഉടൻ

ന്യൂഡൽഹി: ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി സ്റ്റാർലിങ്കിന് ഉടൻ നൽകിയേക്കും. ഇന്ത്യൻ ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡൽ ഏജൻസിയായ ഇൻ-സ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ), സ്റ്റാർലിങ്കിന് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ ഇന്റർനെറ്റ്…

ഇന്ത്യ-പാക് സംഘർഷം; സൈബർ ആക്രമണത്തിന് സാധ്യത, ജാ​ഗ്രതാ നിർദേശം

മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ്…

Leave a Reply

Your email address will not be published. Required fields are marked *