41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎസ്

വാഷിങ്ടൺ: 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി യുഎസ്. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരന്മാർക്ക് വിസാ വിലക്കുൾപ്പെടെ ഏർപ്പെടുത്താനാണ് നീക്കം. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെ പൗരന്മാർക്കടക്കം നിയന്ത്രണങ്ങൾ വരും.

പത്തു രാജ്യങ്ങൾ ഉൾപ്പെട്ട ആദ്യ പട്ടികയിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇവിടെനിന്നുള്ളവരുടെ വിസ പൂർണമായും റദ്ദാക്കും. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാം പട്ടികയിലുള്ളത്. ഇവർക്ക് വിസ അനുവദിക്കുന്നതിൽ ഭാഗിക നിയന്ത്രണമാണ് ഉണ്ടാവുക. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകൾ അനുവദിക്കുന്നതിലാണ് നിയന്ത്രണം.

26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. പാകിസ്താനും ഭൂട്ടാനുമടക്കമുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കും.

ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. പട്ടികയിൽ മാറ്റമുണ്ടാവാമെന്നും നിലവിലെ നിർദേശത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

വിസ പൂർണ്ണമായും റദ്ദാക്കുന്ന രാജ്യങ്ങൾ:

അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, വടക്കൻ കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ

ഭാഗികമായി റദ്ദാക്കുന്ന രാജ്യങ്ങൾ:

എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ

പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ വിസ റദ്ദാവുന്ന രാജ്യങ്ങൾ:

അങ്കോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിനാഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂൺ, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയൽ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിറ്റീനിയ, പാകിസ്താൻ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആൻഡ് പ്രിൻസിപ്പെ, സിയെറ ലിയോൺ, ഈസ്റ്റ് തിമോർ, തുർക്ക്‌മെനിസ്താൻ, വനുവാതു.

Related Posts

  • world
  • September 10, 2025
നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ശക്തം. ഇതോടെ രാജ്യവ്യാപകമായി സൈന്യം കർഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ തുടരും. ശേഷം കര്‍ഫ്യൂ…

  • world
  • September 10, 2025
ജെന്‍സി പ്രക്ഷോഭം; നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, വിമാന സർവീസുകൾ റദ്ദാക്കി

കാഠ്മണ്ഡു: നേപ്പാളിൽ ജെന്‍സി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സൈന്യം വ്യക്തമാക്കി. അക്രമം തുടര്‍ന്നാല്‍ അടിച്ചമര്‍ത്തുമെന്ന് സൈനിക മേധാവി അശോക് രാജ് പറഞ്ഞു. പ്രക്ഷോഭകാരികള്‍ സമാധാനം പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങള്‍…

Leave a Reply

Your email address will not be published. Required fields are marked *