
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണവില. 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില കഴിഞ്ഞദിവസം മുതലാണ് ഇടിയാൻ തുടങ്ങിയത്. ഉടൻ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ൽ താഴെ എത്തിയത്.
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വർധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വർണവിലയാണ് കഴിഞ്ഞ ദിവസം മുതൽ തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വർധിച്ച ശേഷമാണ് മൂന്ന് ദിവസം കൊണ്ട് 800 രൂപ താഴ്ന്നത്.