തുടർച്ചയായ രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്.

ട്രംപിന്റെ താരിഫ് നയ പ്രഖ്യാപനത്തോടു കൂടി വ്യാപാര യുദ്ധം രൂക്ഷമായി. ഇതോടെ ആഗോള മാന്ദ്യ ആശങ്കകൾക്ക് ആക്കം കൂടി. മാന്ദ്യത്തിൽ നിന്നുള്ള നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റഴിച്ചു. ഇതാണ് നിലവിൽ സ്വർണവില കുത്തനെ കുറയാനുള്ള കാരണം. ഇന്നലെയും ഇന്നുമായി 2000 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർ‌ണവില 67000 ത്തിന് താഴെയെത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8310 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6810 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.

Related Posts

12 ശതമാനം നിരക്ക് ഒഴിവാക്കി; ജിഎസ്ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കും

മുംബൈ: നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഈ വിഭാഗത്തിൽ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം,…

വീണ്ടും കുതിച്ചുക്കയറി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 1760 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്. ഈ മാസം രണ്ടാം വാരത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *