​ഗോകുലം ​ഗോപാലന് വീണ്ടും ഇഡി നോട്ടീസ്; 22 ന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

കൊച്ചി: ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഏപ്രിൽ 22-ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശനാണയ വിനിമയച്ചട്ടലംഘനത്തിലെ(ഫെമ) തുടർചോദ്യംചെയ്യലിനാണ് ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും വിളിച്ചുവരുത്തുന്നത്. കഴിഞ്ഞദിവസം ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഗോകുലം ഗോപാലനെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽനിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 2022-ൽ ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളാണ് ഇപ്പോൾ നടക്കുന്നത്.

ചിട്ടികളിൽ ചേർത്ത പ്രവാസികളുടെ സമ്പൂർണവിവരങ്ങൾ ഹാജരാക്കണമെന്ന് ഇഡി ഗോകുലം ഗോപാലനോട് നിർദേശിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പെൻഡ്രൈവിലാക്കി ഇഡിയ്ക്ക് നൽകിയിരുന്നു. എന്നാൽ, കൂടുതൽവിവരങ്ങൾ സമർപ്പിക്കണമെന്നാണ് ഇഡിയുടെ നിർദേശം. പ്രവാസികളിൽനിന്ന് ചട്ടം ലംഘിച്ച് ഏകദേശം 593 കോടിയോളം രൂപ ചിട്ടികൾക്കായി സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ 75 ശതമാനവും പണമായാണ് സ്വീകരിച്ചതെന്നും ഇഡി പറയുന്നു.

അതേസമയം, ചിട്ടികൾ ചേർക്കുന്നസമയത്ത് ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഇഡിയ്ക്ക് മുന്നിൽ ഗോകുലം ഗോപാലൻ നൽകിയ മൊഴിയെന്നാണ് വിവരം. ചിട്ടി ചേർന്നതിന് ശേഷം വിദേശത്തുപോയ പലരും ഉണ്ടെന്നും കഴിഞ്ഞദിവസം മൊഴി നൽകിയതായും വിവരങ്ങളുണ്ട്.

നേരത്തേ ഗോകുലം ഗോപാലന്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ പലഘട്ടങ്ങളിലായി ഗോകുലം ഗോപാലനെ ഇഡി വിശദമായി ചോദ്യംചെയ്യുകയുംചെയ്തു.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *