കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. പത്തിലേറെ വിദ്യാർഥികൾക്കും ഒമ്പത് അഭിഭാഷകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാർ അസോസിയേഷൻ പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറി പ്രശ്നമുണ്ടാക്കിയെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്ന് എസ്എഫ്ഐ പ്രവർത്തകരും ആരോപിച്ചു.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *