വഖഫ് നിയമത്തിനെതിരെ പ്രതിഷേധം; ബം​ഗാളിൽ സംഘർഷം, ട്രെയിനിനു നേരെ കല്ലേറ്

കൊൽക്കത്ത: വഖഫ് നിയമത്തിനെതിരെ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലുമാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ ഒട്ടേറെ പൊലീസുകാർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് രണ്ടു ട്രെയിനുകൾ റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ചു വിട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ജയിൽ പുള്ളികളുമായി പോകുകയായിരുന്ന പൊലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിലക്കി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗവർണർ സി.വി.ആനന്ദബോസ് നിർദേശം നൽകി.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *