പഹൽ​ഗാം ഭീകരാക്രമണം; പാക് നടന്റെ ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല

ന്യൂഡൽഹി: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം ‘അബിർ ഗുലാൽ’ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ഫവാദ് ഖാനും വാണി കപൂറും ‍കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അബിർ ഗുലാൽ’ മേയ് 9ന് പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പിന്നാലെയാണ് ജനവികാരം മനസിലാക്കി പ്രദർശനാനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിനെ മഹാരാഷ്ട്ര നവനിർമാൺ സേന എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും ‘ബാൻ അബിർ ഗുലാൽ’ ഹാഷ്ടാഗ് പ്രചരിച്ചിരുന്നു.

കേന്ദ്ര സർക്കാരിനു പുറമെ വിതരണക്കാരും ‘അബിർ ഗുലാൽ’ രാജ്യത്ത് പ്രദർശിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. 2016ൽ ഉറി ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ കലാകാരന്മാർക്ക് ഇന്ത്യൻ സിനിമ-സംഗീത മേഖലയിൽ പ്രവർത്തിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *