​ഗോവയിൽ എൽഎസ്ഡി ലായനിയുമായി മലയാളി പിടിയിൽ

പനജി: അന്താരാഷ്ട്ര മാർക്കറ്റിൽ 11.07 കോടി രൂപ വിലവരുന്ന ഹൈ മൈക്രോൺ എൽഎസ്ഡി ലായനിയുമായി ഗോവയിൽ മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി സമീർ (31) ആണ് അറസ്റ്റിലായത്. വാഗ ബീച്ചിന് സമീപം അഞ്ചുവർഷമായി ഇയാൾ ഗസ്റ്റ് ഹൗസ് നടത്തുകയാണ്. ഗോവ ആന്റി നാർകോട്ടിക്സ് സെല്ലിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

110 ഗ്രാം തൂക്കം വരുന്ന ലായനിയാണ് കണ്ടെടുത്തത്. ഇത് ഉപയോഗിച്ച് 12 ലക്ഷത്തോളം എൽഎസ്ഡി ബ്ലോട്ടറുകളുണ്ടാക്കാൻ പറ്റുമെന്ന് അധികൃതർ പറഞ്ഞു. ലായനിത്തുള്ളികൾ പതിച്ച ഓരോ പേപ്പർ ബ്ലോട്ടറിനും 3,000 മുതൽ 5,000 വരെ രൂപവരെ ലഭിക്കുമെന്നാണ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യംചെയ്യാൻ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Related Posts

സാമ്പത്തിക പ്രശ്നത്തെ തുടർന്ന് തർക്കം; കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നു

പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കിൽ കയറി…

നന്തൻകോട് കൂട്ടക്കൊലപാതകക്കേസ്; വിധി ഇന്ന്

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി പറയും. മാതാപിതാക്കളെയും സഹോ​ദരിയെയുമടക്കം നാല് പേരെ ചുട്ടെരിച്ച് കൊന്ന കേസിൽ പ്രതി കേദൽ ജിൻസൻ രാജക്കെതിരെയാണ് അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു വിധി പറയുക. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന്…

Leave a Reply

Your email address will not be published. Required fields are marked *