പഹൽ​ഗാം ഭീകരാക്രമണം; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിഎസ്എഫ് മേധാവി ദൽജിത് സിങ് ചൗധരിയുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്താനും തുടർ സൈനിക നടപടികളെ കുറിച്ചു ചർച്ചചെയ്യാനുമാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. കറാച്ചി തീരത്ത് പാകിസ്ഥാൻ കൂടുതൽ സൈനിക വിന്യാസം നടത്തുന്നതായി വിവരങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച സുപ്രധാനമാണ്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *