അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാക്കണം: ജെ.പി. നഡ്ഡ

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരസാഹചര്യം നേരിടാൻ രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് നിർദേശം. ആംബുലൻസുകൾ, ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, കുപ്പികൾ, ഉപഭോഗവസ്തുക്കൾ എന്നിവയുടെ ലഭ്യതയുറപ്പാക്കലും കിടക്കകൾ, ഐസിയു, എച്ച്ഡിയു, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസവും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

അവശ്യമരുന്നുകളുടെ ലഭ്യതയുറപ്പാക്കാനും രക്തം, ഓക്സിജൻ, ട്രോമാകെയർ കിറ്റുകൾ എന്നിവയുടെ മതിയായ വിതരണമുറപ്പാക്കാനും ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർദേശംനൽകി.

ന്യൂഡൽഹിയിലെ എയിംസിലും മറ്റ് കേന്ദ്രസർക്കാർ ആശുപത്രികളിലും ഡോക്ടർമാരെയും നഴ്‌സുമാരെയും സജ്ജമാക്കും. സംസ്ഥാന-ജില്ലാ ഭരണകൂടം, സായുധസേനകൾ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരും സ്വകാര്യാശുപത്രികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയും പ്രാദേശിക അസോസിയേഷനുകളടക്കമുള്ളവയുമായി സഹകരിച്ച് അടിയന്തരസാഹചര്യം നേരിടാൻ ശക്തിപ്പെടുത്തണമെന്നും നിർദേശമുണ്ട്.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *