സാമ്പത്തിക പ്രശ്നത്തെ തുടർന്ന് തർക്കം; കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നു

പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണു നിതീഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല.

ബൈക്കിൽ എത്തിയവർ മുൻപും അവിടെ വന്നിട്ടുണ്ടെന്നും ഇവരെ ശ്രുതിക്കു പരിചയമുണ്ടെന്നുമാണ് വിവരം. ചികിത്സയിൽക്കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്തൊൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റും.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *