​ഗാസയിൽ ഭക്ഷണവിതരണം നിർത്തിവച്ചു

ജറുസലം: ഇസ്രയേൽ–യുഎസ് പിന്തുണയുള്ള സ്വകാര്യകരാറുകാർ നടത്തുന്ന ഭക്ഷണവിതരണം ഗാസയിൽ നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണകേന്ദ്രത്തിൽ ഭക്ഷണം തേടിയെത്തിയ 80 പലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നത്. നൂറുകണക്കിനാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു. വിതരണകേന്ദ്രത്തിൽ സുരക്ഷ മെച്ചപ്പെടുത്തിയശേഷം വിതരണം പുനരാരംഭിക്കുമെന്നു സംഘടന അറിയിച്ചു.

ഇന്നലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിൽ കുട്ടികളടക്കം 10 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ലഘുരേഖകൾ സൈന്യം വിതറിയതിനുപിന്നാലെ മേഖലയിൽ വ്യോമാക്രമണവും ഷെല്ലാക്രമണവും ശക്തമായിട്ടുണ്ട്. ഗാസയിൽ അടിയന്തര വെടിനിർത്തലും സഹായവിതരണവും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പരിഗണിക്കുന്നുണ്ട്.

Related Posts

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

  • world
  • September 10, 2025
യുക്രൈനിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *