ഹേമ കമ്മിറ്റിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. റിപ്പോർട്ട്, നിർദേശം, കരട് നിയമം എന്നിവ ശേഖരിച്ച് ഏകോപിപ്പിക്കും. കരട് നിയമം തയ്യാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. പരിഗണിക്കാമെന്ന് കോടതി മറുപടി നൽകി. സർക്കാർ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു.

പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരി​ഗണിച്ചത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബർ 31 ന് മുമ്പ് അന്വേഷണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. 26 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയെ സമർപ്പിച്ചു.

Related Posts

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…

Leave a Reply

Your email address will not be published. Required fields are marked *