സാമൂതിരി രാജാ കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

കോഴിക്കോട്: സാമൂതിരി രാജാ കെ.സി.രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ബെംഗളൂരുവിൽ. സാമൂതിരി സ്വരൂപത്തിലെ കോട്ടയ്ക്കൽ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്. സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ ഏപ്രിൽ 3ന് അന്തരിച്ചതിനെ തുടർന്നാണ് രാമചന്ദ്രൻ രാജാ സ്ഥാനത്തേക്ക് വന്നത്. അനാരോഗ്യം കാരണം ട്രസ്റ്റി ഷിപ്പിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണം നടത്തുന്നതിനായി കോഴിക്കോട്ടേക്ക് വരാൻ കഴിഞ്ഞില്ല.

1932 ഏപ്രിൽ 27നാണ് ജനനം. കോട്ടക്കൽ കെപി സ്കൂൾ, രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഉപരിപഠനം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലായിരുന്നു.

മെറ്റൽ ബോക്സിൽ കമേഴ്സ്യൽ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം മുുംബൈയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അധ്യാപനജീവിതം ആരംഭിച്ചു. പിന്നീട് മുംബൈയിലെ ഗാർവരെ ഇൻസ്റ്റിട്യൂട്ട് ഓഫ് കരിയർ എജ്യുക്കേഷൻ ആൻഡ് ഡവലപ്‌മെന്റിന്റെ സ്ഥാപക ഡയറക്ടർ, എസ്പി ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടർ എന്നീ പദവികൾ വഹിച്ചു.

നിലവിൽ ഗുജറാത്തിലെ വാപി സർവകലാശാലയിലെ ഭരണ കൗൺസിൽ അംഗമാണ്. കാലടി മന ജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ കോട്ടക്കൽ പരപ്പിൽ കുടുംബാംഗം ഇന്ദിര രാജ. മക്കൾ: നാരായൺ മേനോൻ (യുഎസ്) കല്യാണി ആർ. മേനോൻ (ബെംഗളൂരു). മരുമക്കൾ: മിന്നി മേനോൻ (യുഎസ്) രവി മേനോൻ (ബെംഗളൂരു).

Related Posts

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ…

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം; ശ്വാസകോശത്തിൽ അണുബാധ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.…

Leave a Reply

Your email address will not be published. Required fields are marked *