എതിർപ്പ് ശക്തം; ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറി. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിന് അനുസരിച്ചായിരുന്നു മഹാരാഷ്ട്രയിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വാർത്താസമ്മേളനത്തിൽ തീരുമാനം അറിയിച്ചു. അതേസമയം സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. ഉദ്ദവ് താക്കറെ സർക്കാരിന്റെ കാലത്ത് ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാർശ അംഗീകരിച്ചിരുന്നതാണെന്ന് ഫഡ്‌നവിസ് ആരോപിച്ചു. സർക്കാർ നിയോഗിച്ച ഡോ. രഘുനാഥ് മഷേൽകർ കമ്മിറ്റി ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം നിർബന്ധമാക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും അത് സർക്കാർ അംഗീകരിച്ചിരുന്നുവെന്നുമാണ് ഫഡ്‌നവിസ് ആരോപിച്ചത്.

ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശം സമർപ്പിക്കാൻ ഡോ. നരേന്ദ്ര ജാധവ് കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിൽ 16 നാണ് ഇംഗ്ലീഷിനും മറാത്തിക്കും പുറമെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കി സർക്കാർ തീരുമാനമെടുത്തത്. തുടർന്ന് പ്രതിഷേധം ഉയർന്നതോടെ ജൂൺ 17ന് സർക്കാർ തീരുമാനത്തിൽ ഭേദഗതി വരുത്തി. ഹിന്ദി നിർബന്ധമാക്കുന്നതിന് പകരം ഒപ്ഷണൽ വിഷയമാക്കി മാറ്റി. എന്നാൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന വിഭാഗം മഹാരാഷ്ട്രയിൽ മറാത്ത വിഷയം ആളിക്കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീരുമാനം പൂർണമായും മാറ്റിയത്.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *