ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കൽ; 6 എയർ ടാങ്കറുകൾ വാങ്ങാൻ വ്യോമസേന

ന്യൂഡൽഹി: ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള 6 എയർ ടാങ്കറുകൾ വാങ്ങാൻ ഒരുങ്ങി വ്യോമസേന. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. 4 കമ്പനികൾ കരാറിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സാങ്കേതിക പരിശോധന പുരോഗമിക്കുകയാണെന്നുമാണു വിവരം. കമ്പനിയുടെ കാര്യം തീരുമാനമായാൽ ഇവയ്ക്കു സാങ്കേതിക പിന്തുണ നൽകാനുള്ള ഇന്ത്യൻ കമ്പനിയെ തീരുമാനിക്കും.

ഉസ്ബക്കിസ്ഥാനിൽ നിന്നു 2003ൽ സ്വന്തമാക്കിയ 6 ഐഎൽ 78 വിമാനമാണു വ്യോമസേന ഉപയോഗിക്കുന്നത്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് ഒരു സമയത്തു സേവനത്തിനുണ്ടാകുക. ഈ സാഹചര്യത്തിലാണു കാലപ്പഴക്കം ചെന്ന ഈ വിമാനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *