50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ കനത്ത ശിക്ഷ; റഷ്യയ്ക്ക് അന്ത്യശാസനയുമായി ട്രംപ്

വാഷിങ്ടണ്‍: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യയ്ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തീരുവ നൂറ് ശതമാനമായിരിക്കും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറൽ മാർക് റട്ടുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു പ്രഖ്യാപനം.

റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രൈനെ പിന്തുണയ്ക്കാന്‍ യുഎസിന്റെ വ്യോമപ്രതിരോധസംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോയിലേക്ക് യുഎസ് അയയ്ക്കുമെന്നും ട്രംപ് അറിയിച്ചു. താനായിരുന്നു ഒരുപക്ഷെ വ്‌ളാദിമിര്‍ പുതിനെങ്കില്‍ യുക്രൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ഗൗരവമായി എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രൈന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തു. കീവിലേക്കുള്ള ആയുധവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ നിലപാടില്‍നിന്ന് യുഎസ് പിന്നോട്ടുപോകുകയാണെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം നല്‍കുന്ന സൂചന.

റഷ്യന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. പുതിനോട് കൂടുതല്‍ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്നയാളാണ് പുതിന്‍. നല്ല രീതിയില്‍ അദ്ദേഹം സംസാരിക്കും. വൈകുന്നേരമാകുമ്പോള്‍ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കും’, ട്രംപ് പറഞ്ഞു.

അതേസമയം, റഷ്യയ്‌ക്കെതിരായ നടപടികളടക്കം സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്യാൻ ട്രംപിന്റെ പ്രതിനിധി കെയ്ത്ത് കെലോഗ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ എത്തി. യുക്രെയ്ൻ സൈനിക, ഇന്റലിജൻസ് മേധാവിമാരുമായും കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ചർച്ച ചെയ്തു വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു യുക്രെയ്നിനു കൂടുതൽ ആയുധം നൽകാമെന്ന നയംമാറ്റത്തിലേക്കു ട്രംപ് എത്തിയത്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *