കംബോഡിയ-തായ്‍ലൻഡ് സംഘർഷം; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

നോംപെൻ: കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി മേഖലയിലേക്ക് പോകരുത്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി. +855 92881676 എന്ന നമ്പറിൽ ബന്ധപ്പെടാം.

തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേർ പലായനം ചെയ്തു. അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 58,000-ത്തിലധികം പേർ താൽക്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് എത്തിയതായി തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. അതേസമയം അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 23,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായി കംബോഡിയൻ അധികൃതർ പറഞ്ഞു. മരണ സംഖ്യ 32 ആയി ഉയർന്നു. 19 തായ് പൌരന്മാരും 13 കംബോഡിയൻ പൌരന്മാരും കൊല്ലപ്പെട്ടെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചത്.

സംഘർഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു. ഇരു രാജ്യങ്ങളും ഉൾപ്പെടുന്ന 10 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ആസിയാനിലുള്ള മലേഷ്യ, ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.

Related Articles[Image: ‘ആ കാലം കഴിഞ്ഞു, ഇനി ഇന്ത്യക്കാരെ ജോലിക്കെടുക്കേണ്ട, ചൈനയിൽ നിർമാണം വേണ്ട’; ടെക് ഭീമന്മാരോട് ട്രംപ്]’ആ കാലം കഴിഞ്ഞു, ഇനി ഇന്ത്യക്കാരെ ജോലിക്കെടുക്കേണ്ട, ചൈനയിൽ നിർമാണം വേണ്ട’; ടെക് ഭീമന്മാരോട് ട്രംപ്[Image: ചോക്ലേറ്റ്, സ്കോച്ച് വിസ്കി മുതൽ കാറിന് വരെ വില കുറയും, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇളവുകൾ; ഇന്ത്യ-യുകെ വ്യാപാര കരാർ വിശദമായി അറിയാം]ചോക്ലേറ്റ്, സ്കോച്ച് വിസ്കി മുതൽ കാറിന് വരെ വില കുറയും, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇളവുകൾ; ഇന്ത്യ-യുകെ വ്യാപാര കരാർ വിശദമായി അറിയാം

നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന കംബോഡിയ-തായ്‍ലൻഡ് അതിർത്തി തർക്കം ആണ് മൂന്ന് ദിവസം മുൻപ് സംഘർഷത്തിലേക്ക് എത്തിയത്. കംബോഡിയൻ സൈനികർ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുക ആയിരുന്നു. തുടർന്ന് ഇരു സൈന്യങ്ങളും നേരിട്ട് ഏറ്റുമുട്ടി. പിന്നാലെ തായ്‌ലൻഡ് എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം നടത്തി. അതിർത്തിയോട് ചേർന്ന് കഴിയുന്നവരെ പേരെ തായ്‌ലൻഡ് ഒഴിപ്പിച്ചു. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം വെട്ടിക്കുറച്ചു.നിരവധി പുരാതന ക്ഷേത്രങ്ങളുള്ള അതിർത്തി പ്രദേശത്തിന്റെ അവകാശത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ ഏറെക്കാലമായി തർക്കം നിലവിൽ ഉണ്ട്. ചില ലോകപ്രശസ്ത പുരാതന ക്ഷേത്രങ്ങളുടെ ഉടമസ്ഥത ഇരു രാജ്യങ്ങളും അവകാശപ്പെടുന്നു. 817 കിലോമീറ്റർ കര അതിർത്തി ഇരു രാജ്യങ്ങളും പങ്കിടുന്നുണ്ട്. മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ ദിവസവും വിനോദ സഞ്ചാരികൾ ആയി എത്തുന്ന രാജ്യങ്ങൾ ആണ് രണ്ടും. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *