ജാർഖണ്ഡിലും പശ്ചിമബം​ഗാളിലും ഇഡി റെയ്ഡ്

  • india
  • November 12, 2024

ന്യൂ‍ഡൽഹി: ജാർഖണ്ഡിലും പശ്ചിമ ബം​ഗാളിലും ഇഡിയുടെ വ്യാപക റെയ്ഡ്. രണ്ട് സംസ്ഥാനങ്ങളിലെയും 17 ഇടങ്ങളിലായിട്ടാണ് ഇഡി റെയ്ഡ് നടത്തുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ റെയ്‍ഡ്.

അനധികൃതമായി ബംഗ്ലാദേശികൾ നുഴഞ്ഞുകയറുകയും ഇന്ത്യൻ പൗരത്വം തെളിയിക്കാനായി വ്യാജ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തയ്യാറാക്കിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ ആറിന് റാഞ്ചിയിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പശ്ചിമ ബംഗാളിലും ഇതിന് സമാനമായ രീതിയിൽ കേസുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ആസൂത്രിത സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പെൺകുട്ടികളെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും കടത്തി കൊണ്ടുവന്ന് അവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ലഭിക്കാനായി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കള്ളപണമൊഴുക്ക് പരിശോധിക്കുന്നതിനായി ഇഡി റെയ്‌ഡ്‌ നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലെയും പൊലീസുമായി ചേർന്നാണ് ഇഡി പരിശോധന നടത്തുന്നത്. ഇതിന് പിന്നിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.

അതേസമയം, ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രണ്ടായിരത്തിൽ രൂപീകൃതമായ ജാർഖണ്ഡിൽ നടക്കുന്ന അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2019 ൽ ഭരണം നഷ്ടപ്പെട്ട ബിജെപി ഇത്തവണ അത് തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ്. 43 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ 685 സ്ഥാനാർത്ഥികൾ ജനവിധി തേടും. വാശിയറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുന്നണികൾ. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും ഭൂമി കയ്യേറലും ഭരണഘടനയും സംസ്ഥാനത്ത് മുഖ്യപ്രചരണ വിഷയങ്ങളാണ്.

ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ സംസ്ഥാനം സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജനാഥ് സിംഗും സംസ്ഥാനത്തെ പ്രചാരണ രംഗത്ത് സജീവമായിരുന്നു.അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വാ ശർമ്മ ജാർഖണ്ഡിൽ ക്യാമ്പ് ചെയ്താണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *