ഇറാനിൽ നിന്ന് പെട്രോളിയം വാങ്ങി; 6 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

വാഷിങ്ടണ്‍: ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനില്‍നിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്നുവെന്ന് കാണിച്ചാണ് നടപടി. എണ്ണവില്‍പനയില്‍നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്താനും ഇറാന്‍ വിനിയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപണം. ഇറാനില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നുവെന്ന് കണ്ടെത്തിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ 20 കമ്പനികള്‍ക്കാണ് ബുധനാഴ്ച യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.

ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രവൈറ്റ് ലിമിറ്റഡ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്, ജുപീറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്, റാംനിക്‌ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനി, പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചന്‍ പോളിമേഴ്‌സ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കുമേലാണ് യുഎസ് ഉപരോധം. ഉപരോധം നിലവില്‍ വരുന്നതോടെ ഈ കമ്പനികളുടെ യുഎസില്‍ ഉള്ളതോ യുഎസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ മുഴുവന്‍ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല, ഈ കമ്പനികളുമായി അമേക്കന്‍ പൗരന്മാരോ കമ്പനികളോ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്.

2024 ജനുവരി മാസത്തിനും ഡിസംബര്‍മാസത്തിനും ഇടയില്‍ ഇറാനിലെ വിവിധ കമ്പനികളില്‍നിന്ന് 84 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ യുഎസ് ആരോപണം. 51 ദശലക്ഷം ഡോളറിന്റെ മെഥനോള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ 2024 ജൂലൈയ്ക്കും 2025 ജനുവരിക്കുമിടെ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തുവെന്നാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡിനെതിരേ ആരോപിച്ചിരിക്കുന്നത്.

2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 49 ദശലക്ഷം ഡോളറിന്റെ മെഥനോളും ടൊളുവിന്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ഇറാനില്‍നിന്ന് ജൂപിറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്. 2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 22 ദശലക്ഷത്തിലധികം ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റാംനിക്‌ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനിക്കെതിരേ ആരോപിച്ചിട്ടുള്ളത്.

2024 ഒക്ടോബറിനും 2024 ഡിസംബറിനുമിടെ 14 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് യുഎസ് ആരോപിക്കുന്നു. 1.3 ദശലക്ഷം ഡോളറിന്റെ ഇറാനിയന്‍ പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ കാഞ്ചന്‍ പോളിമേഴ്‌സ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *