ബ്രഹ്മപുരം അഴിമതി കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്രഹ്മപുരം അഴിമതി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി.
കോൺഗ്രസ്‌ നേതാവും മുൻ വൈദ്യുതി മന്ത്രി സി വി പത്മരാജൻ ഉൾപ്പെടെയുള്ള 14 പ്രതികൾ നൽകിയ വിടുതൽ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. ഇതുസംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് നൽകി. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതിയെന്നാണ് കേസ്.

മുൻ വൈദ്യുതി മന്ത്രി സി വി പത്മരാജന് പുറമേ കെഎസ്ഇബി മുൻ ചെയർമാൻമാരായ ആർ നാരായണൻ, വൈ ആർ മൂർത്തി, കെഎസ്ഇബി മെമ്പർ (അക്കൗണ്ട്സ്) ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ സി ജെ ബർട്രോം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ ഏജന്റ് മുംബൈ സ്വദേശി ദേബാശിഷ് മജുംദാർ, മുൻ ചീഫ് എൻജിനിയർ ചന്ദ്രശേഖരൻ, കെഎസ്ഇബി മെമ്പർ (സിവിൽ)മാരായ എസ് ജനാർദനൻ പിള്ള, എൻ കെ പരമേശ്വരൻനായർ, കെഎസ്ഇബി മുൻ സെക്രട്ടറി ജി കൃഷ്ണകുമാർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *