മഹാരാഷ്ട്രയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതകച്ചോർച്ച; 4 മരണം

മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം റിപ്പോർട്ട് ചെയ്തു. പൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. അപകടത്തിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

മുംബൈയിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ബോയ്സാറിലെ കമ്പനിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും മൂന്നിനുമിടയിലാണ് അപകടമുണ്ടായതെന്നും വാതകച്ചോർച്ചയുണ്ടായ യൂണിറ്റിൽ പണിയെടുത്തിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നും പൽഘർ ജില്ലാ ദുരന്ത നിവാരണ സെൽ മേധാവി വിവേകാനന്ദ് കദം പറഞ്ഞു. ആറു പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിൽ നാലുപേർ വൈകിട്ട് ഏഴു മണിയോടെ മരിച്ചു. ഗുരുതര നിലയിലുള്ളവർ ഐസിയുവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

Leave a Reply

Your email address will not be published. Required fields are marked *