യുവജനപ്രക്ഷോഭം; സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

  • world
  • September 10, 2025

കാഠ്മണ്ഡു: നേപ്പാളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും. ജെന്‍ സീ പ്രക്ഷോഭകരാണ് സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാര്‍ മേധാവിയായി തിരഞ്ഞെടുത്തത്. ബുധനാഴ്ച അവര്‍ ജെന്‍ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂരിഭാഗവും യുവാക്കളടങ്ങുന്ന പ്രക്ഷോഭകര്‍ കുറച്ചുകാലമായി നേപ്പാളില്‍ അഴിമതിക്കെതിരെ പ്രചാരണം നടത്തിവരികയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ രാജി, ഒരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണം, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

ഈ ആഴ്ച പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്, ഒലിയും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമര്‍പ്പിച്ചു. സമ്മര്‍ദ്ദം ശക്തമായതോടെ നേപ്പാള്‍ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു. പുതിയ സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിതരാകുന്നതുവരെ, നേപ്പാളിലെ ഇടക്കാല സര്‍ക്കാരിനെ കര്‍ക്കി നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

  • world
  • September 10, 2025
കാഠ്മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ആദ്യ സർവീസ് നടത്തും

കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് അടച്ച കാഠ്മണ്ഡു, ത്രിഭുവൻ വിമാനത്താവളം തുറന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ ആദ്യ സർവീസ് നടത്തുന്നത്. കാഠ്‍മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സർവീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവർക്ക് തിരികെ വരാനാകും.…

  • world
  • September 10, 2025
നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ശക്തം. ഇതോടെ രാജ്യവ്യാപകമായി സൈന്യം കർഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ തുടരും. ശേഷം കര്‍ഫ്യൂ…

Leave a Reply

Your email address will not be published. Required fields are marked *