നേപ്പാളിലെ സംഘർഷം; ഹെൽപ് ഡെസ്ക് ആരംഭിച്ച് നോർക്ക

തിരുവനന്തപുരം: നേപ്പാളിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ് ഡെസ്ക്ക് തുടങ്ങി.

സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. നേപ്പാളിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് റജിസ്റ്റർ ചെയ്യുകയും ചെയ്യാം.

സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരൻമാർ നേപ്പാൾ അധികൃതരുടേയും കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടേയും നിർദ്ദേശങ്ങൾ പാലിക്കണം. അടിയന്തിര സാഹചര്യത്തിൽ +977-9808602881; +977-9810326134 (വാട്സ് ആപ്പ് കോൾ) നമ്പറുകളിലും ബന്ധപ്പെടാം.

Related Posts

വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരിക്കും, രാമനാട്ടുകരയിലെ 30 വയസ്സുള്ള സ്ത്രീക്കുമാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ്…

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

Leave a Reply

Your email address will not be published. Required fields are marked *