ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

സിയോൾ: ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തര കൊറിയ. വ്യാഴാഴ്ച പുലർച്ചെ മിസൈൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.

‘പുലർച്ചെ 7.10ഓടെ പ്യോങ്യാങ് മേഖലയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ കിഴക്കൻ കടലിൽ പതിച്ചതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്’, സിയോൾ ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പറഞ്ഞു. സീ ഓഫ് ജപ്പാൻ എന്നാണ് കിഴക്കൻ കടൽ അറിയപ്പെടുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് പതിച്ചതെന്നും അധികൃതർ പറയുന്നു. ഡിസംബറിലാണ് ഉത്തരകൊറിയ ഇതിന് മുമ്പ് മിസൈൽ പരീക്ഷണം നടത്തിയത്.

നേരത്തെ യുഎസ് തിരഞ്ഞെടുപ്പിന് മുമ്പായി ബാലിസ്റ്റിക് പരീക്ഷണം നടത്തിയേക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. ഏഴാമത് ആണവ പരീക്ഷണം നടത്താനും ഉത്തര കൊറിയ തീരുമാനിച്ചതായി പ്രതിരോധ വിഭാ​ഗം വ്യക്തമാക്കിയിരുന്നു. 2017ലാണ് ഉത്തര കൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്. നേരത്തെ റഷ്യയിലേക്ക് ഉത്തരകൊറിയ നിരവധി സൈനികരെ അയച്ചിരുന്നു.

യുക്രൈന് പിന്തുണയറിയിക്കാനാണ് ഉത്തരകൊറിയൻ സൈനികർ റഷ്യയുടെ പട്ടാള വേഷത്തിലെത്തുന്നതെന്ന വാദം നേരത്തെ അമേരിക്ക ഉന്നയിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള മിസൈൽ പരീക്ഷണം.

അതേസമയം മിസൈൽ വിക്ഷേപത്തെ യുഎസ് അപലപിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ചാണ് വിക്ഷേപമെന്ന് വിശേഷിപ്പിച്ച യുഎസ്, പ്രദേശത്ത് അനാവശ്യ പിരിമുറുക്കങ്ങൾക്ക് ഉത്തരകൊറിയ വഴിവെച്ചെന്നും ചൂണ്ടിക്കാട്ടി.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *