രാജ്യത്തെ ആദ്യ ഹൈഡ്രജൻ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറിൽ

  • india
  • November 15, 2024

മുംബൈ: രാജ്യത്തെ ആദ്യ ഹൈഡ്രജൻ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഡിസംബറിൽ നടന്നേക്കും. പരീക്ഷണ ഓട്ടം വിജയിച്ചാൽ തീവണ്ടി അടുത്ത വർഷം തുടക്കത്തിൽ ട്രാക്കിലിറക്കാനാണ് പദ്ധതി. ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തുക. പെരമ്പൂർ ഇന്റഗ്രൽ ഫാക്ടറിയിലാണ് ഹൈഡ്രജൻ തീവണ്ടി നിർമിച്ചത്. 35 എണ്ണം കൂടി നിർമിക്കാനും പദ്ധതിയുണ്ട്.

ഹൈഡ്രജൻ ഉദ്പാദിപ്പിക്കാനായി എൻജിന്റെ മുകളിൽ 40,000 ലിറ്റർവരെ ശേഷിയുള്ള വെള്ളത്തിന്റെ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിനോട് ചേർന്നുള്ള ഉപകരണത്തിലൂടെ അന്തരീക്ഷ വായുവിൽ നിന്ന് ശേഖരിക്കുന്ന ഓക്‌സിജനുമായി ഹൈഡ്രജൻ സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.

കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാൻ ലിഥിയം ബാറ്ററിയുമുണ്ടാവും. ജർമനി, സ്വീഡൻ, ചൈന, എന്നീ രാജ്യങ്ങളിൽ ഹൈഡ്രജൻ തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *