ശബരിമല തീർത്ഥാടനം; ഏഴ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയിൽവേ ആദ്യഘട്ടത്തിൽ ഏഴ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു.ചെങ്ങന്നൂർവഴിയാകും ട്രെയിനുകൾ കടന്നു പോകുക. ഇവയ്ക്ക് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തിൽ 11 സ്പെഷ്യൽ തീവണ്ടികളോടിക്കാനുള്ള നിർദേശം ദക്ഷിണറെയിൽവേ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിനു സമർപ്പിച്ചു.

തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു (06083/83), മൗലാ അലി (ഹൈദരാബാദ്)-കൊല്ലം (07141/42), ഹുസൂർ സാഹിബ് നന്ദേഡ്-കൊല്ലം (07139/40), എം.ജി.ആർ. ചെന്നൈ – കൊല്ലം എ.സി. ഗരീബ് എക്സ്‌പ്രസ് (06119/20), എം.ജി.ആർ. ചെന്നൈ- കൊല്ലം (06117/18), എം.ജി.ആർ. ചെന്നൈ- കൊല്ലം (06113/14), എം.ജി.ആർ. ചെന്നൈ- കൊല്ലം (06111/12) എന്നീ തീവണ്ടികളാണ് അനുവദിച്ചത്. തീർഥാടകരുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച്, തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പനുവദിച്ചു. മണ്ഡലകാലം പരിഗണിച്ച് ഈ മാസം 16 മുതൽ അടുത്തമാസം 20 വരെയാണ് താത്കാലികമായി സ്റ്റോപ്പനുവദിച്ചിരിക്കുന്നത്.

നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റിന് ചെങ്ങന്നൂരിൽ സ്റ്റോപ്പാവശ്യപ്പെട്ട് ചെങ്ങന്നൂരിൽ നടന്ന അവലോകനയോഗത്തിലും റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തുനൽകിയിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. യാത്രക്കാരുടെ എണ്ണവും വരുമാനവും അടിസ്ഥാനപ്പെടുത്തി സ്റ്റോപ്പ് ഡിസംബർ 20-നു ശേഷം സ്ഥിരപ്പെടുത്തുന്ന നടപടികൾ റെയിൽവേ സ്വീകരിക്കും. കോട്ടയംവരെയുള്ള അഞ്ചു പ്രത്യേക തീവണ്ടികൾ നീട്ടണമെന്നാവശ്യപ്പെട്ട് റെയിൽവേക്കു കത്തുനൽകിയെന്ന് എം.പി. അറിയിച്ചു.

Related Posts

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

Leave a Reply

Your email address will not be published. Required fields are marked *