അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ അതീവ ജാ​ഗ്രത പാലിക്കണം; പൊലീസിന് ഡൽഹി ലഫ്. ഗവർണറുടെ നിർദേശം

  • india
  • November 16, 2024

ന്യൂഡൽഹി: തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഡൽഹി പൊലീസിന് നിർദേശം നൽകി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു മാസത്തെ പ്രത്യേക പരിശോധനാ യജ്ഞത്തിനാണു നിർദേശം.

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ, വോട്ടർ ഐഡി തുടങ്ങിയ തിരിച്ചറിയൽ രേഖകൾ തയാറാക്കുന്നതിനു ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷണർ, എംസിഡി കമ്മിഷണർ, എൻ‌ഡി‌എം‌സി ചെയർമാൻ എന്നിവർക്കു ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യങ്ങൾ വിശദീകരിച്ച് കത്തെഴുതി.

‘‘നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് വോട്ടർ ഐഡി കാർഡ് കിട്ടിയാൽ, നമ്മുടെ രാജ്യത്തു വോട്ടുചെയ്യാനുള്ള അവകാശം എന്ന ഏറ്റവും ശക്തമായ ജനാധിപത്യ അവകാശം ലഭിക്കും. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് അത്തരം അവകാശങ്ങൾ നൽകുന്നത് ഒരു ഇന്ത്യൻ പൗരനും അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങൾ ദേശീയ സുരക്ഷയ്ക്കു ഹാനികരമാകും’’– കത്തിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾക്കായി അപേക്ഷിക്കുന്ന ആളുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ഡിവിഷനൽ കമ്മിഷണർ മുഖേന നിർദേശം നൽകണമെന്നും കത്തിലുണ്ട്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *