പാകിസ്ഥാനിൽ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്പ്; 50 മരണം

  • world
  • November 22, 2024

പെഷാവർ: പാകിസ്താനിൽ വാഹ​നവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടു സ്ത്രീകളും അഞ്ചുകുട്ടികളുമുൾപ്പെടെ 50 പേർ മരിച്ചതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ച വാഹനയാത്രക്കാർക്കുനേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്.

അഫ്ഗാൻ അതിർത്തിയോടുചേർന്ന ഖുറം ജില്ലയിലാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്. പരാചിനാറിൽനിന്ന് പ്രവിശ്യാതലസ്ഥാനമായ പെഷാവറിലേക്കുപോകുകയായിരുന്നു വാഹനങ്ങൾ. ഇരുനൂറിലേറെ വാഹനങ്ങളുണ്ടായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആക്രമണത്തെ ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അലി അമീൻ ഖാൻ ശക്തമായി അപലപിച്ചു. പ്രവിശ്യയിലെ ഹൈവേകളിൽ സുരക്ഷ ശക്തമാക്കാനും അദ്ദേഹം ഹൈവേ പോലീസിനോട് ഉത്തരവിട്ടു.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *