ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ച് കാനഡ

  • world
  • November 22, 2024

ഒട്ടാവ: കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ചു. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കാനഡ നടപടി പിൻവലിച്ചിരിക്കുന്നത്. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു.

‘‘താൽക്കാലിക അധിക സുരക്ഷാ പരിശോധന നടപടികൾ’’ മൂലം യാത്രക്കാർക്ക് കാലതാമസം നേരിട്ടേക്കാമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിത ആനന്ദ് പ്രസ്താവിച്ചത്. ഇക്കാര്യം വ്യക്തമാക്കി എയർ കാനഡ യാത്രക്കാർക്ക് നേരത്തേ വിമാനത്താവളത്തിൽ എത്തുന്നതിനായി മുന്നറിയിപ്പ് സന്ദേശവും അയച്ചിരുന്നു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് കനേഡിയൻ സർക്കാർ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടയിലാണ് കാനഡയുടെ ഭാഗത്തുനിന്ന് സുപ്രധാന നടപടികൾ ഉണ്ടാകുന്നത്.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *