വയനാടിനെ നയിക്കാൻ പ്രിയങ്ക ​ഗാന്ധി; എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൽപ്പറ്റ: വയനാട് എംപിയായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നവംബർ 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.

അതേസമയം പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും. പ്രിയങ്ക ​ഗാന്ധിയുടെ കന്നിയങ്കത്തിലാണ് വയനാട് ജനത വീണ്ടും കൈ മുറുകെ പിടിച്ചത്. 4,10,931 ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരമുഖങ്ങളിലും കോൺഗ്രസിനെ ആവേശം കൊള്ളിച്ച ശബ്ദം ഇനി പാർലമെന്റിലും ഉയരും.

എംപി എന്ന നിലയിൽ പഠിക്കാനും തെളിയാനും ഏറെയുണ്ട്. പിതാമഹൻ ജവഹർലാലൽ നെഹ്റു മുതൽ സഹോദരൻ രാഹുൽ ഗാന്ധിവരെ നടന്ന വഴിയുലെടാണ് ഇനിയുള്ള നടപ്പ്. വാക്കെടുത്തു പ്രയോഗിക്കുമ്പോൾ സൂക്ഷിച്ചുവേണം. ഓരോ നീക്കത്തിലും രാഷ്ട്രീയം വേണം. എന്നും വയനാടിനെ ചേർത്തുനിർത്തുമെന്ന വാക്ക് പാലിക്കണം എന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *