
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,720 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവില രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു. തുടർന്ന് ഇന്നലെ വില കൂടിയപ്പോൾ ഇന്ന് വിലയിൽ കുറവുണ്ടായി.
ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുഘട്ടത്തിൽ സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി.