ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം

  • india
  • November 28, 2024

ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും ആളുകളെ നീക്കിയാണ് പരിശോധന നടത്തുന്നത്. സംഭവ സ്ഥലത്ത് നാല് വാഹനങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവ സ്ഥലത്ത് നിന്ന് വെള്ളം നിറത്തിലുള്ള പൗഡർ പോലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *