സിപിഎം വിട്ട മധു മുല്ലശേരി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശേരിയും ബിജെപിയിൽ ചേർന്നു. ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കും.രണ്ടര വർഷം മുമ്പുള്ള ഒരു പരാതിയിൽ ബിപിൻ സി. ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നു. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്.ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ് , മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകൾക്കിടയിൽ ചർച്ചയാണ്.ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു

PFI നിരോധനത്തിന് ശേഷം CPM , PFIക്കാരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു.സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണ്.പിണറായി വിജയൻറെ കാലത്ത് തന്നെ ഉദകക്രിയ നടക്കും.പല ജില്ലകളിൽ നിന്നായി നിരവധി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മംഗലപുരം ഏരിയയിലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശേരി പറഞ്ഞു.ജില്ലാ സെക്രട്ടറി ജോയിയുടെ സാമ്പത്തിക സ്ത്രോതസിനെ കൂറിച്ചും പറയാനുണ്ട്.എല്ലാം പിന്നാലെ വെളിപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *